Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമവാർഷികം

01 Aug 2024 09:50 IST

Asharaf KP

Share News :

മൊകേരി : പ്രമുഖ സ്വാത ന്ത്യ സമര സേനാനിയും ഗോവാ വിമോചന സമര നായകനും സി പി ഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമവാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു. കാലത്ത് മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വി പി നാണു പതാക ഉയർത്തി. പ്രകടാ നന്തരം സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി കെ കെ മോഹൻദാസ് , ടി സുരേഷ് ടി സുരേ ന്ദ്രൻ ,പി ഭാസ്കരൻ ,പി പി ശ്രീജിത്ത് എം പി കുഞ്ഞിരാമൻ പ്രസംഗിച്ചു. പ്രകടനത്തിന് എ സന്തോഷ്, വി പി നാണു, ലയ പി , എം പി ദിവാകരൻ, സി പി ബാലൻ നേതൃത്വം നൽകി

Follow us on :

Tags:

More in Related News