Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസും റാലിയും ഒക്ടോബർ ഒന്നിന്

28 Sep 2024 21:44 IST

- Preyesh kumar

Share News :

പയ്യോളി :ലോകാനുഗ്രഹി മുഹമ്മദ് നബി (സ. അ) തങ്ങളുടെ 1499ആം ജന്മദിനാഘോഷത്തിന്റെ ഗമായി പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസും റാലിയും 2024 ഒക്ടോബർ ഒന്നിന് പയ്യോളി ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ബ് പരിസരത്ത് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.  


കേരളത്തിലെ അറിയപ്പെടുന്ന സുന്നി പ്രാസ്ഥാനിക രംഗത്തെ സയ്യിദുമാരും ,പണ്ഡിതരും പങ്കെടുക്കുന്ന പരിപാടിയിൽ പയ്യോളി മുൻസിപ്പാലിറ്റിലെയും പരിസരപ്രദേശങ്ങളിലെയും മഹല്ല് ഭാരവാഹികൾ പൊതുജനങ്ങൾ ഉൾപ്പെടെ രണ്ടായിരത്തോളം ,,പ്രവർത്തകർ പങ്കെടുക്കും. 

പരിപാടിയോടനുബന്ധിച്ച് ഒക്ടോബർ ഒന്നിനു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അയനിക്കാട് ഇബ്രാഹിം മുസ്‌ലിയാർ അബ്ദുൽ ഖാദർ മുസ്ലിയാർ, അബൂബക്കർ കുട്ടി മുസ്ലിയാർ, കെ .പി .മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാരഥൻമാരുടെ ഖബർ സിയാറത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈകിട്ട് 4:00 മണിക്ക് നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിക്കുന്ന മീലാദ് റാലിയിൽ വിവിധ മഹല്ലുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരും പണ്ഡിതന്മാരും അണിനിരക്കും. വിവിധ ദഫ്സംഘങ്ങളുടെ അകമ്പടി പരിപാടിക്ക് മാറ്റുകൂട്ടും. 


തുടർന്ന് പ്രത്യേകം സജ്ജമാക്കിയ ഖാസി കെ. പി. മുഹമ്മദ് മുസ്‌ലിയാർ നഗറിൽ (ലയൺസ് ക്ലബ്ബിൻ്റെ മുൻവശം) ഏഴ് മണിക്ക് നടക്കുന്ന മീലാദ് കോൺഫറൻസിൽ മഹല്ല് ഖാസി ടി. എസ് .ഇബ്രാഹിം കുട്ടി മുസ്ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. ശേഷം നടക്കുന്ന മൗലിദ് സദസ്സിൽ ബദറുസ്സാദത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽബുഖാരി സംബന്ധിക്കും. സി. മുഹമ്മദ് ഫൈസി, അൻവർ മുഹ് യദ്ധീൻ ഹുദവി എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിക്കും.  


            ഇത് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ, കൺവീനർ എം സി റഷീദ്, ഖജാൻഞ്ചി കെ പി അബ്ദുൽ ഹക്കീം, കമ്മന ഉമ്മർ ഹാജി, രക്ഷാധികാരി എ പി കുഞ്ഞബ്ദുള്ള, നിസാർ കാഞ്ഞിരോളി, അൻസാർ പി കെ, പി പി അബ്ദുൽ അസീസ്, എ ടി റഹ്മത്തുള്ള, അബ്ദുൽ ബാസിത്ത്, നാസർ സഖാഫി, മിസ്രി കുഞ്ഞമ്മദ്, പി കെ ജഅഫർ എന്നിവർ സംബന്ധിച്ചു.




Follow us on :

Tags:

More in Related News