Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 20:48 IST
Share News :
തിരൂരങ്ങാടി : പരപ്പനങ്ങാടി സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് അറബിക് ടാലെൻ്റ് പരീക്ഷ സംഘടിപ്പിച്ചു. സംസ്ഥാനത്തെ മുഴുവൻ സബ്ജില്ലകളിലും ഡി.ജി.ഇ യുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന പരീക്ഷയാണ്. സബ് ജില്ലയിലെ 90 വിദ്യാലയങ്ങളിൽ നിന്നായി 100 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോൽസാഹന സമ്മാനവും സർട്ടിഫിക്കറ്റും നൽകി. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.പി. അബ്ദുൽ റഹീം നിർവ്വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം മുനിസിപ്പൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ നിർവ്വഹിച്ചു. ടാലെൻ്റ് ടെസ്റ്റ് പരിചയപ്പെടുത്തലും വിജയികളെ പ്രഖ്യാപിക്കലും ജില്ലാ വൈസ് പ്രസിഡൻ്റ് മുനീർ താനാളൂർ നിർവ്വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.എം സിദ്ധീഖ് അധ്യക്ഷത വഹിച്ചു. തൃക്കുളം പി.ടി.എ പ്രസിഡൻ്റ് എം.എൻ ഷഫീഖ്, മുജാഹിദ് പനക്കൽ, സൂപ്പി മാസ്റ്റർ, റനീഷ് പാലത്തിങ്ങൽ, മുജീബ് ചുള്ളിപ്പറ, എം.ടി. ഗഫൂർ ചെമ്മാട്,അബദുൽ അസീസ് കളത്തിങ്ങൽപാറ, കെ. അബ്ദുൽ നാസർ,അസ്ലം തിരുത്തി, ഹഫ്സത്ത് ടീച്ചർ, ഉമ്മുകുൽസു ടീച്ചർ സംസാരിച്ചു. ജസീൽ കുന്നത്ത്പറമ്പ്, നിയാസ് നേറ്റീവ്, മുഹമ്മദ് ബാവ, ജംഷീർ വി.ജെ പള്ളി എന്നിവർ നേതൃത്വം നൽകി. വിവിധ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ. എൽ.പി വിഭാഗം: ജന്ന മെഹക്ക് (ജി.യു.പി.എസ് മൂന്നിയൂർ)ഷാദിൻ അബൂബക്കർ അമ്മാം യു.എസ് ചേലൂപ്പാടം) മുഹമ്മദ് നഹാൻ. പി.ഒ ബ്രി ഇ.എം.എൽ.പി. പരപ്പനങ്ങാടി) യു.പി.വിഭാഗം: ഷംന എൻ (ഒ.യു.പി.എസ് തിരൂരങ്ങാടി )ആയിശ മനാർ ജി.യു.പി.എസ് അരിയല്ലൂർ) ഫാത്തിമ തൻഹ (അമ്മാം യു.പി.എസ് ചേലൂപ്പാടം), ഹൈസ്ക്കൂൾ വിഭാഗം:അൽഫിദ എം.കെ. (എൻ.എൻ.എം.എച്ച് എസ്.എസ് ചേലേമ്പ്ര ), ജലാലുൽ അഫ്ഹാം (എം.എച്ച്.എസ് മൂന്നിയൂർ), അഫ്ഷിൻ ജംഷീദ് (എം.വി.എച്ച് എസ്.എസ് അരിയല്ലൂർ), ഹയർ സെക്കണ്ടറി വിഭാഗം: മുഹമ്മദ് ഹനാൻ (എം.എച്ച്.എസ്.എസ് മൂന്നിയൂർ) നഫീസത്തുൽ മിസ് രിയ്യ (ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി),നിഹാല ഷെറിൻ ( ജി.എച്ച് എസ്.എസ്. തിരൂരങ്ങാടി)
Follow us on :
Tags:
More in Related News
Please select your location.