Mon Mar 31, 2025 10:21 PM 1ST

Location  

Sign In

ആൽത്തറ ശ്രീഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠക്കുള്ള കൊടിമര ഘോഷയാത്ര ഞായറാഴ്ച്ച...

28 Mar 2025 20:18 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ആൽത്തറ ശ്രീഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠക്കുള്ള കൊടിമര ഘോഷയാത്ര വിവിധ പരിപാടികളോടെ വിപുലമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൊടിമര ഘോഷയാത്ര ഞായറാഴ്ച്ച രാവിലെ 8 മണിക്ക് പരൂർ ശിവക്ഷേത്ര മൈതാനിയിൽ നിന്നും ആരംഭിച്ച് 8.30-ന് കുന്നത്തൂരിൽ നിന്നും പൂത്താലത്തിന്റെയും,വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെ ക്ഷേതത്തിലേക്ക് എത്തിക്കും.പാലക്കാട് വടക്കുംചേരിയിൽ നിന്നാണ് 60 വർഷം പഴക്കമുള്ള തേക്കുമരം കൊടിമരത്തിനായി കണ്ടെത്തിയത്.ധ്വജപ്രതിഷ്ഠ ചടങ്ങുകൾക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.ക്ഷേത്രം തന്ത്രി ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ചടങ്ങിന് ശേഷം മരം മുറിക്കും.ക്ഷേത്രവളപ്പിന് സമീപം നിർമ്മിച്ച പുരയിലാണ് കൊടിമരത്തിന്റെ നിർമ്മാണം നടക്കുക.മരം ഉഴിഞ്ഞു വൃത്തിയാക്കിയ ശേഷം 9 മാസത്തോളം എണ്ണത്തോണിയിൽ നിക്ഷേപിക്കും.തുടർന്നാണ് കൊടിമരത്തിൽ ചെമ്പ് പറകൾ ഇറക്കുക.36 അടി ഉയരമുള്ള കൊടിമരം 2026 ലെ ഉത്സവത്തിന് മുമ്പായി സമർപ്പിക്കും.ഭാരവാഹികളായ പ്രസിഡന്റ് കെ.ബി.സുകുമാരൻ,വൈസ് പ്രസിഡന്റ് മുരളീധരൻ പോലിയത്ത്,സെക്രട്ടറി ശ്യാം പനമുക്കിൽ,ജോയിന്റ് ട്രഷറർ എം.ജി.സുരേഷ്,ജോയിന്റ് സെക്രട്ടറി ബൈജു നടുവത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 


Follow us on :

More in Related News