Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാർഷിക പദ്ധതി രൂപവത്ക്കരണം: വർക്കിംങ്ങ് ഗ്രൂപ്പ് യോഗം നടത്തി.

01 Jan 2025 19:27 IST

UNNICHEKKU .M

Share News :

മുക്കം :2025-26 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്‌ മുന്നോടിയായി കൊടിയത്തൂരിൽ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം സംഘടിപ്പിച്ചു. വർക്കിങ്ങ്യോഗത്തിൽ ആരോഗ്യം,പൊതുഭരണവും ധനകാര്യവും,കൃഷി,മൃഗ സംരക്ഷണവും ക്ഷീര വികസനവും,പ്രാദേശിക സാമ്പത്തിക വികസനം,ദാരിദ്ര്യ ലഘൂകരണം,സാമൂഹ്യ നീതി,ജെൻഡറും കുട്ടികളും,പട്ടിക ജാതി വികസനം,പട്ടിക വർഗ്ഗ വികസനം,കുടിവെള്ളവും ശുചിത്വവും,വിദ്യാഭ്യാസം,പൊതുമരാമത്ത്‌,ജൈവ വൈവിധ്യ മാനേജ്‌മന്റ്‌ തുടങ്ങിയ 14 വർക്കിംഗ്‌ ഗ്രൂപ്പുകളും വെവ്വേറെ ചർച്ച ചെയ്ത്‌ കരട്‌ രൂപരേഖ തയ്യാറാക്കി.വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾക്ക്‌ ശേഷം വികസന സെമിനാർ നടത്തി പദ്ധതികൾക്ക്‌ അന്തിമ രൂപം നൽകും. വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ദിവ്യ ഷിബു ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തുർ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ,സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷഷരായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത്, യു.പി മമ്മദ്, രിഹ്ല മജീദ്,സിജി കുറ്റി കൊമ്പിൽ, kg സീനത്ത്,

 ടി കെ അബൂബക്കർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻkP അബ്ദുൽ റഹ്മാൻ,അസിസ്റ്റന്റ് സെക്രട്ടറി  അബ്ദുൽ ഗഫൂർ,ഇമ്പ്ലിമെന്റിംഗ് ഓഫീസർമാർ തുടങ്ങിയവർ സംസാരിച്ചു. 

Follow us on :

More in Related News