Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവ് പുഴയിൽ ചാടിയതായി സംശയം; കണയങ്കോട് പുഴയിൽ തിരച്ചിൽ

06 Aug 2024 19:20 IST

Preyesh kumar

Share News :

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ യുവാവ് ചാടിയതായി സംശയം. ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. പേരാമ്പ്ര ചാലിക്കര സ്വദേശിയാണെന്നാണ് സംശയിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ 5 മണിക്കാണ് യുവാവ് പുഴയിൽ ചാടിയതായി സംശയിക്കുന്നത്. ചാവി ഉൾപ്പെടെ ഒരു ബൈക്ക് പാലത്തിനു മുകളിൽ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർക്ക് സംശയം ഉണ്ടായത്.


ചാടുന്നത് കണ്ടിട്ടില്ലെങ്കിലും ഒരാളുടെ സാന്നിദ്ധ്യ അവിടെ ഉണ്ടായിരുന്നതായി സമീപത്തുള്ള ആളുകൾ പറഞ്ഞു. ഉടനെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സും പോലീസും പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ബൈക്കിൻ്റെ നമ്പർ പരിശോധിച്ചപ്പോഴാണ് പേരാമ്പ്ര ചാലിക്കര സ്വദേശിയുടെ ബൈക്കാണെന്ന് മനസിലായത്. ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇന്നു രാവിലെ മുതൽ കാണാതായ ആളാണെന്ന് അറിയുന്നത്.

Follow us on :

Tags:

More in Related News