Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 08:58 IST
Share News :
കോഴിക്കോട് : നബിദിനം ഓരോ വിശ്വാസികളും ആരാധനകൾകൊണ്ട് ധന്യമാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. തിരുനബി മുഹമ്മദ് മുസ്തഫ (സ)യുടെ 1500 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മീലാദ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് മൗലിദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നബിയോടുള്ള സ്‌നേഹം ഹൃദയത്തിൽ നിന്നുണ്ടാകേണ്ടതാണ്. നബിയുടെ ജന്മദിനംകൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ദിക്‌റുകൾകൊണ്ടും സൽക്കർമ്മങ്ങൾകൊണ്ടും മഹനീയമാക്കുകയും വേണം. ഓരോ വിശ്വാസികളും നബിചര്യ പിന്തുടർന്ന് ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധമാകുന്ന സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളും ആദർശങ്ങളും പൂർണമായും ഉൾക്കൊള്ളുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് സമസ്ത. അതിന്റെ പിന്നിൽ നമ്മൾ അടിയുറച്ച് നിൽക്കണം. ഫെബ്രുവരി ആദ്യവാരത്തിൽ കാസർകോട് കുനിയയിൽ നടക്കുന്ന സമസ്തയുടെ നൂറാംവാർഷികം വിജയിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു. സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എ.വി അബ്ദു റഹിമാൻ മുസ് ലിയാർ, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് ടി.പി.സി തങ്ങൾ നാദാപുരം, എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, അബ്ദുല്ലക്കോയ ശിഹാബുദ്ധീൻ തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ നടക്കാവ്, അലി തങ്ങൾ പാലേരി, സ്വാലിഹ് ശിഹാബ് തങ്ങൾ പാണക്കാട്, ഷറഫുദ്ധീൻ ജി ഫ് രി തങ്ങൾ നാദാപുരം, സുലൈമാൻ ഫൈസി ചുങ്കത്തറ, സലാം ഫൈസി മുക്കം, എസ്.കെ.ജെ.ക്യു ജില്ലാ പ്രസിഡൻ്റ് ടി.വി.സി അബ്ദുസമദ് ഫൈസി, അഷ്റഫ് ബാഖവി പെരുമുഖം, മൻസൂർ തങ്ങൾ, എൻജി. മാമുകോയ ഹാജി, മരക്കാർ ഹാജി കുറ്റിക്കാട്ടൂർ, പി.കെ മാനു സാഹിബ് സംബന്ധിച്ചു.
കോതിപ്പാലത്തിൽ നിന്നും ആരംഭിച്ച മീലാദ് റാലി ഫ്രാൻസിസ് റോഡ് സമസ്ത ആസ്ഥാനത്ത് സമാപിച്ചു.
സമസ്ത മുൻ സെക്രട്ടറിയും സുപ്രഭാതം സ്ഥാപക ചെയർമാനുമായ കോട്ടുമല ബാപ്പു മുസ് ലിയാരുടെ സ്മരണാർഥം ഏർപ്പെടുത്തിയ മികച്ച ദഫ് സംഘത്തിനുള്ള അവാർഡിന് കോഴിക്കോട് വെസ്റ്റ് റെയ്ഞ്ചിലെ പണിക്കർ റോഡ് മദ്റസ ടീം ഒന്നാം സ്ഥാനവും കോഴിക്കോട് പന്നിയങ്കര റെയ്ഞ്ചിലെ ചക്കുംകടവ് മദ്റസ രണ്ടാം സ്ഥാനവും മാങ്കാവ് റെയ്ഞ്ചിലെ കൂളിത്തറ മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Follow us on :
More in Related News
Please select your location.