Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 17:06 IST
Share News :
മുക്കം : 2025-26 വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. കൃഷി, ദുരന്തനിവാരണം,പരിസ്ഥിതി,വനിതാ വികസനം,പട്ടികജാതിവികസനം,പൊതുപരാമത്ത്,ആരോഗ്യംവിദ്യാഭ്യാസം,സാമൂഹ്യനീതി,കുടിവെള്ളവും ശുചിത്വവും,പൊതു ഭരണവും ധനകാര്യവും തുടങ്ങിയ മേഖലകളിൽ അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കേണ്ട പദ്ധതികളുടെ കരട് രൂപരേഖ വർക്കിംഗ് ഗ്രൂപ്പ് യോഗം തയ്യാറാക്കി . വാർഡ് ഗ്രാമസഭകൾ,വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ,ഊരുകൂട്ടം,കർഷകസഭ,സ്ത്രീകളുടെയും കുട്ടികളുടെയും ഗ്രാമസഭ തുടങ്ങിയവക്ക് ശേഷം നടപ്പിലാക്കുന്ന വികസന സെമിനാറോടെയാണ് വാർഷിക പദ്ധതിക്ക് അന്തിമ രൂപം നൽകുക.
പതി മൂന്ന് വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നായി നൂറോളം പ്രവർത്തകർ പങ്കെടുത്തു .
നോർത്തുകാരശ്ശേരി ഹൈവേ റസിഡൻസി ഓഡിറ്റോറിയത്തിൽ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എംടി സെയ്ത് ഫസൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, അഷ്റഫ് തച്ചാറമ്പത്ത്,ആമിന എടത്തിൽ, ഷാഹിന ടീച്ചർ, കെ കൃഷ്ണദാസ്,റുഖിയറഹീം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റോയ് മാസ്റ്റർ, സലാം തേക്കും കുറ്റി, പി കെ ഷംസുദ്ദീൻ, കെ കോയ, നടുക്കണ്ടി അബൂബക്കർ, ഗസീബ് ചാലൂളി, കെ സി അഷ്റഫ് എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.