Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2025 21:34 IST
Share News :
ഗുരുവായൂർ:ഗ്ളോബൽ എൻഎസ്എസിൻ്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന ഓണച്ചന്തയുടെ മുന്നോടിയായി കൈത്തറി വസ്ത്ര പ്രദർശനവും,വില്പന ഉദ്ഘാടനവും ഗുരുവായൂരിൽ നടന്നു.കൈത്തറി ഉൽപന്നങ്ങളുടെ പ്രഥമ വില്പന ഉദ്ഘാടനം ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ നിർവ്വഹിച്ചു.ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ മധു.കെ.നായർ,കെ.മോഹനകൃഷ്ണൻ,ശ്രീധരൻ കുന്നത്ത്,കെ.ടി.ശിവരാമൻ നായർ,ശ്രീകുമാർ പി.നായർ,വിനോദ് മേനോൻ,മഹിളാ വിഭാഗം ജനനി ഭാരവാഹികളായ രാധ ശിവരാമൻ,ബീനരാമചന്ദ്രൻ,സരസ്വതി വിജയൻ,ഗീത വിനോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ലാഭേച്ഛ ഇല്ലാതെ പ്രശസ്തമായ കൈത്തറി നെയ്ത്ത് കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ജിഎൻഎസ്എസ് വിപണിയിൽ എത്തിയിട്ടുള്ളത്.ആഗസ്റ്റ് 27 മുതൽ ആരംഭിക്കുന്ന ഓണച്ചന്തയിൽ വിഷവിമുക്തമായ ഓണവിഭവങ്ങൾ ലഭ്യമായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.