Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മശ്രീ ശ്രീശിവലിംഗദാസ സ്വാമികളുടെ 157-മത് ജയന്തി ദിനാഘോഷവും,ആനയൂട്ടും ഞായറാഴ്ച്ച.

02 Aug 2024 19:11 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീനാരായണ ഗുരുദേവ പാദസ്പർശത്താൽ പവിത്രമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗുരുദേവൻറെ പ്രഥമ സന്യാസി ശിഷ്യനായ ബ്രഹ്മശ്രീ ശിവലിംഗദാസ സ്വാമികളുടെ 157-മത് ജയന്തി ദിനാഘോഷവും,ആനയൂട്ടും ഞായറാഴ്ച്ച നടക്കും.രാവിലെ സമാധി മന്ദിരത്തിൽ ശാന്തിഹവനം,നാമ സങ്കീർത്തനം,വിശേഷാൽ ഗുരുപൂജ,പൂമൂടൽ എന്നിവ ഉണ്ടാകും.പ്രസാദ ഊട്ടും ഉണ്ടാകുമെന്ന് ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ എന്നിവർ അറിയിച്ചു.   

    

Follow us on :

More in Related News