Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 19:56 IST
Share News :
ഗുരുവായൂർ:കരിയന്നൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയം മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു.ക്ഷേത്രം മേൽശാന്തി പ്രസാദ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്തുപ്പാട്ട്,കാവടി,ആന എന്നിവ മഹോത്സവത്തിന് അകമ്പടിയായി.വൈകിട്ട് ഗ്രാമപ്രദക്ഷിണം ഉണ്ടായിരുന്നു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പുരുഷൻ മേപ്പറമ്പത്ത്,സെക്രട്ടറി മോഹനൻ വമ്പുള്ളി,വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ കാവീട്ടിൽ,ജോയിന്റ് സെക്രട്ടറി നന്ദൻ പാലിയത്ത്,ട്രഷറർ സുരേഷ് കല്ലായിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.