Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 10:54 IST
Share News :
ചെറായി: അഞ്ചുവർഷം മുമ്പെ തുടങ്ങിയിട്ടും കോൺവെൻ്റ് ബീച്ച് പാലം നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാലത്തിനു മുകളിൽ ബീച്ച് നിവാസികളുടെ പ്രതിഷേധ ജ്വാല.
2019 ജനുവരി 5 നാണ് പള്ളിപ്പുറം കോൺവെൻ്റ് ബീച്ച് നിവാസികളുടെ ചിരകാല സ്വപ്നമായ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്. 2021 ഫെബ്രുവരിയിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പും നൽകി. എന്നാൽ കോവിഡ് കാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതോടെ കോൺട്രാക്ടർ സാധന സമഗ്രികളുമായി മടങ്ങി. ഇതോടെ പാതിവഴിയിലായ പാലത്തിൻ്റെ നിർമ്മാണം പുനരാരംഭിക്കാൻ ഇതുവരെ നടപടിയൊന്നും ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഗാന്ധി വിചാരധാര പ്രസിഡൻ്റ് മാത്യൂ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കൺവീനർ എ വി ഷാജി, ചെയർമാൻ ഷിബു കളപ്പുരയ്ക്കൽ, വൈസ് ചെയർമാൻ ജിംസി ആൻ്റണി തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.