Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 18:27 IST
Share News :
പീരുമേട് : തോട്ടാപുര പി.ഡബ്ല്യു.ഡി ഓഫീസിന് സമീപത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.
ഞായറാഴ്ച വൈകുന്നേരം 8 ന് പീരുമേട് ടൗണിൽ പോയി തിരികെ മടങ്ങി വന്ന പ്രദേശവാസികളാണ് പുലിയെ നേരിൽ കണ്ടതായി സാക്ഷ്യപ്പെടുത്തിയത് .
റോഡിന് കുറുകെ പുലി നടന്ന് സമീപത്തെഇടവഴിയിലൂടെ കാട്ടിലേക്ക്കയറിപോയതായിഇവർ പറയുന്നത് .ഉടൻ തന്നെ ഇവർ വനംവകുപ്പിൽ വിവരം അറിയിച്ചു. ആർ. ആർ.ടി ടീം സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തി .പുലിയുടെ സാന്നിധ്യം വനം വകുപ്പും സ്ഥിരികരിച്ചു. .ഇവരോടൊപ്പം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശനും സ്ഥലത്ത് എത്തിയിരുന്നു.തുടർന്നുള്ളദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുവാൻ വനം വകുപ്പിൻ്റെ തീരുമാനിച്ചു
പീരുമേട് തോട്ടപ്പുരക്ക് സമീപം കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് രാവിലെ പ്രഭാത സവാരിക്ക് പോയ ഒരാൾ പുലിയെ നേരിൽ കണ്ടിരുന്നു. കൂടതെ പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് പുലിയുടെ കാൽപ്പാട് കണ്ടതിനെ തുടർന്ന്
അന്ന് വനം വകുപ്പ് പ്രദേശത്തെ ക്യാമറസ്ഥാപിച്ചുഎങ്കിലുംപുലിയെ കണ്ടെത്താനായില്ല
Follow us on :
Tags:
More in Related News
Please select your location.