Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഹമ്മദ് കുട്ടി ഹാജി നാടിൻ്റ നാഡിമിടിപ്പറിഞ്ഞ നേതാവായിരുന്നു - യു സി രാമൻ .

14 Oct 2024 07:26 IST

UNNICHEKKU .M

Share News :


മുക്കം: മുക്കത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന മുസ്ലിംലീഗ് നേതാവും ജനപ്രതിനിധിയും ആയിരുന്നഎ എം അഹമ്മദ് കുട്ടി ഹാജി നാടിന്റെ നാഡിമിടിപ്പ് തൊട്ടറിഞ്ഞ ജനകീയ നേതാവായിരുന്നു എന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു. സി രാമൻ അഭിപ്രായപ്പെട്ടു. മുക്കത്ത് ദളിത് ലീഗ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച എ എം അഹമ്മദ് കുട്ടി ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതകളില്ലാതെ സമൂഹത്തെ ചേർത്തു പിടിച്ച എ എം അഹമ്മദ് കുട്ടി ഹാജി ആധുനിക മുക്ക ത്തിന്റെ ശില്പിആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പി എം നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ദാവൂദ് മുത്താലം, അബൂബക്കർ മൗലവി,കൃഷ്ണൻ വടക്കയിൽ, കണ്ണൻകുട്ടി, ദാസൻ കൊടിയത്തൂർ, എം കെ മുസ്തഫ, മുനീർ മുത്താലം, പ്രസാദ് പെരിങ്ങാട്ട്, ഗോപാലൻ പട്ടർ ചോല, കെ മാധവൻ, ശിവദാസൻ കാരശ്ശേരി, തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News