Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 20:15 IST
Share News :
ചാവക്കാട്:കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പൽ സമ്മേളനം ചാവക്കാട് നഗരസഭ ഹാളിൽ വെച്ച് നടന്നു. പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എം.കെ.ഹക്ക് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ടി.പി.അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.ആർ.അബ്ദു പ്രവർത്തന റിപ്പോർട്ടും,ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സമ്മേളനത്തിൽ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി 3 മേഖല കമ്മിറ്റികളായി തിരിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ.സലിം,ശാലിനി രാമകൃഷ്ണൻ,ചാവക്കാട് ഏരിയ പ്രസിഡന്റ് അബ്ദുൾ റസാഖ്,ഏരിയ ട്രഷറർ പി.എം.യഹിയ,പ്രവാസി സംഘം ചാവക്കാട് ഏരിയ സബ്കമ്മറ്റി കൺവീനർ മാലിക്കുളം അബ്ബാസ്,സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ അശോകൻ,എ.എ.മഹേന്ദ്രൻ,കെ.എച്ച്.സലാം,വാർഡ് കൗൺസിലർ ഷാനവാസ് തുടങ്ങിയവർ ചടങ്ങിൽ സംമ്പന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.