Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 11:32 IST
Share News :
കൊച്ചി: അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് കമ്പനി യായ കേരള ഫസ്റ്റ് ഹെൽത് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കീഴിലുള്ള അപ്പോളോ ആയുർവൈദ്, അവസ്റ്റാജൻ ലിമിറ്റഡുമായി ചേർന്ന് ഔഷധാധിഷ്ഠിത ഭക്ഷ്യവസ്തുക്കളും ഫുഡ് സപ്ലിമെൻ്റ്റുകളും ഉൽപാദിപ്പിച്ച് വിപണിയിലിറക്കുന്നു.
"അവസ്റ്റാ ആയുർവൈദ് " എന്ന ബ്രാൻ്റ് നാമത്തിലാണ് ഈ ഉൽപന്നങ്ങൾ വിപണിയിലെത്തുക.
അവസ്റ്റാജൻ്റെ "അഡപ്റ്റ് " എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അനുയോജ്യമായ ആയുർവേദ മരുന്നുകൾ കണ്ടെത്തി ഉൽപ്പന്നങ്ങളാക്കി മാറ്റുന്നത്. ഗുണമേൻമ പരിശോധന 'മെറ്റാ ഗ്രിഡി"ൻ്റെ സഹായത്താൽ നടത്തപ്പെടുന്നു.
നീണ്ടുനിൽക്കുന്ന രോഗ ങ്ങളായ പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബ ന്ധമായ സങ്കിർണതകൾ, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഔഷധങ്ങൾ തയ്യാറാക്കുന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്ന് അപ്പോളാ ഹോസ്പിറ്റൽസ് വൈസ് ചെയർപെഴ്സണും അപ്പോളോ ആയുർവൈദ്
ചെയർപെഴ്ണുമായ ഡോ. പ്രീതാ റെഡ്ഡി പറഞ്ഞു. കൂടാതെ പ്രമേഹ രോഗികൾക്കൾക്കാവശ്യമായതും രോഗ പ്രതിരോധത്തിന് സഹായകമാകുന്നതുമായ ഭക്ഷ്യ വസ്തുക്കളും ലഭ്യമാക്കുന്നതാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങൾ കണക്കിലെടുത്തു കൊണ്ട് സമഗ്രമായ പ്രതിവിധിയാണ് ഈ ഉൽപ്പന്നങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. റെഡ്ഡി വ്യക്തമാക്കി.
അവസ്റ്റാജൻ്റെ സബ്സിഡിയറികളായ അവസ്റ്റാ നോർഡിക് പ്രൈവറ്റ് ലിമിറ്റഡും അവ സ്റ്റാ ഗുഡ് എർത് ഫുഡ്
പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഔഷധങ്ങളുടെ ഉൽപാദനം നടത്തുക. അപ്പോളോ ആയുർവൈദിനാണ് വിപണനത്തിൻ്റെ ചുമതല.
രോഗാവസ്ഥയിലേക്ക് കടക്കുന്നതിനെ പ്രതിരോധിക്കുന്ന പോഷക വസ്തുക്കളാണ് അപ്പോളോ ആയുർവൈദുമായി ചേർന്ന് വിപണിയിലെത്തിക്കുന്നതെന്ന് അവസ്റ്റാജൻ ലിമിറ്റഡ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഡോ. വില്ലു മോറവാല പട്ടേൽ പറഞ്ഞു. ആരോഗ്യ പ്രദാനമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുക വഴി ആശുപത്രികളെ അഭയം പ്രാപിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
വ്യക്തിഗത ആരോഗ്യ പരിപാലനത്തിൽ പുതിയ കാൽവയ്പാണ് അവസ് റ്റാജൻ - അപ്പോളോ ആയുർവൈദ് കൂട്ടുകെട്ടെന്ന് അപ്പോളോ ആയുർവൈദ് മാനേജിങ് ഡയറക്റ്റർ രാജീവ് വാസുദേവൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.