Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 20:11 IST
Share News :
ചാവക്കാട്:നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി 2024-25 പ്രകാരം തെങ്ങ് വളം വിതരണോദ്ഘാടനം നഗരസഭ കൃഷിഭവൻ പരിസരത്ത് വെച്ച് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു.നഗരസഭ അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ ഇ.പി.അനിറോസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ എന്നിവർ സംസാരിച്ചു.ഈ പദ്ധതിയിലൂടെ 10,000 തെങ്ങുകൾക്കുള്ള വളമാണ് വിതരണം ചെയ്യുന്നത്.അഞ്ച് തെങ്ങിന് 500 രൂപയുടെ വളം നൽകും.ഇതിൽ 125 രൂപ ഗുണഭോക്താവിൻ്റെ വിഹിതവും 375 രൂപ പ്ലാൻ ഫണ്ടുമാണ്.10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.കർഷകരുടെ വരുമാനം വർധിപ്പിക്കാനും,കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ടാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.