Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുർവേദം കേരളത്തിൻറെ കരുത്ത് -മന്ത്രി എ കെ ശശീന്ദ്രൻ

14 Jul 2024 20:12 IST

Asharaf KP

Share News :


     കോവിഡാനന്തര കേരളത്തിൻറെ ആരോഗ്യമേഖലയ്ക്ക് ആയുർവേദം നൽകുന്ന സംഭാവനകൾ എടുത്തു പറയേണ്ടതാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. വർദ്ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങൾക്ക് തടയിടാൻ ആയുർവേദം അനുശാസിക്കുന്ന ജീവിതരീതി ശീലമാക്കണമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ വടകര മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മഴക്കാലചര്യആയുർവേദ എക്സ്പോ ഉദ്ഘാടനം ചെയ്ത് മന്ത്രി അഭിപ്രായപ്പെട്ടു. ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്നു പോലും ആയുർവ്വേദ ചികിൽസക്കായി കേരളത്തെ തേടി വിദഗ്ദർ പോലും എത്തുന്നതും ഈ മേഖല യുടെ പ്രസക്തി വിളിച്ചോതുന്നു .

    വടകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ എംഎ ഐ ജില്ലാ സെക്രട്ടറി ഡോ അനൂപ്. വി.പി സ്വാഗതം പറഞ്ഞു . എഎംഎ ഐ ജില്ലാ ഡോക്ടർ റീജ മനോജ് പദ്ധതി വിശദീകരണം നടത്തി. ഡിഎംഒ ഇൻ ചാർജ് ഡോക്ടർ സോണിയ, ഡിപി എം ഡോ അനീന . പി. ത്യാഗരാജ്, സിഎംഒ ഡോക്ടർ ജഷി ദിനകരൻ, ഡോക്ടർ സുധീർ എം, കൺവീനർ ഡോക്ടർ മുംതാസ് എം കെ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം രോഗികൾ ചികിത്സ തേടി. കൂടാതെ ആരോഗ്യ വിദ്യാഭ്യാസ ഔഷധസസ്യപ്രദർശനവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരവും വിവിധ വിഷയ

ങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

Follow us on :

More in Related News