Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ വ്യക്ക രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പും,ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

24 Jul 2024 18:23 IST

Preyesh kumar

Share News :

മേപ്പയൂർ:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും,സി.എച്ച് മുഹമ്മദ് കോയയും എക്കാലത്തും സ്മരിക്കപ്പെടുന്ന മഹൽ വ്യക്തിത്വങ്ങളാണെന്നും,

അതുകൊണ്ടുതന്നെയാണ് തങ്ങളുടെയും,സി.എച്ച് ന്റെയും പേരിൽ തുടങ്ങിയ ബൈത്തുൽ റഹ്‌മ,പാലിയേറ്റീവ് സംരംഭങ്ങൾ പകരം വെക്കാനില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ അഭിപ്രായപ്പെട്ടു.കോഴിക്കോട് സി.എച്ച് സെന്റർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചുകൊണ്ട് തുടക്കം കുറിച്ച ചാരിറ്റി പ്രവർത്തനം പലരും മാതൃകയാക്കാനും,ഒരു മത്സര ബുദ്ധിയോടെ ഏറ്റെടുക്കാനും ശ്രമിച്ചെങ്കിലും ചാരിറ്റി പ്രവർത്തനരംഗത്ത് അതിന്റെ അയൽപക്കം പോലുമെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ പാലിയേറ്റീവ് സെന്റർ കക്കറമുക്കും,സി.എച്ച് സെന്റർ കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച 'കരുതലാണ് കാവൽ' സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സി.എം.അബൂബക്കർ അധ്യക്ഷനായി.ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി .ഷിജിത്ത് മുഖ്യപ്രഭാഷണം നടത്തി.എൻ.കെ .ഇബ്രാഹിം റിപ്പോർട്ട് അവതരിപ്പിച്ചു.സി.എച്ച് സെൻ്റർ ഡയാലിസിസ് ടെക്നീഷ്യൻ ഷാദിയ ഷിറിൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി

ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം .ബാബു,ഡോ:റെജിൻകുമാർപഞ്ചായത്ത്

മുസ് ലിം ലീഗ് പ്രസിഡന്റ് അബ്ദുൽകരീം കോച്ചേരി,ജനറൽ സെക്രട്ടറി എം.വി.മുനീർ ,വാർഡ് മെമ്പർ മുംതാസ് പി,മൊയ്തു , എം.വി.,കുഞ്ഞമ്മദ്, എം.കെ.മൂസ ,ഒ ഹുസൈൻ എന്നിവർ സംസാരിച്ചു.ടി.പി .അബ്ദുറഹിമാൻ സ്വാഗതവും സി.എം.ഇസ്മായിൽ നന്ദിയും പറഞ്ഞു


Follow us on :

Tags:

More in Related News