Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു

28 Aug 2024 13:24 IST

UNNICHEKKU .M

Share News :



മുക്കം: വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കും രക്ഷിതാക്കളിലെ രക്ഷാകർതൃ നൈപുണികത ഉയർത്തുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ എഡ്യു കെയറിൻ്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ എസ്.എ നാസർ അധ്യക്ഷനായി, ട്രൈനർമാരായ ഡോ.ജൗഹർ മുനവ്വർ, ഡോ.മുഹമ്മദ് ഷരീഫ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിശ ചേലപ്പുറത്ത് പി.ടി.എ പ്രസിഡൻ്റ് സി. ഫസൽ ബാബു, ഉമ്മാച്ചക്കുട്ടി ടീച്ചർ, കെ.നഷീദ, നിസാം കാരശ്ശേരി സംസാരിച്ചു പ്രധാനാധ്യാപകൻ ജി.സുധീർ സ്വാഗതവും എഡ്യു കെയർ കൺവീനർ സി.മഹ്ജൂർ നന്ദിയും പറഞ്ഞു

Follow us on :

More in Related News