Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരിതയാത്രയ്ക്ക് അറുതിയില്ല; കണ്ണിൽ പൊടിയിട്ട് പി. ഡബ്യൂ .ഡി.

08 Aug 2024 13:05 IST

PALLIKKARA

Share News :

പരപ്പനങ്ങാടി-കടലുണ്ടി റോഡിലെ യാത്രാദുരിതത്തിന് അറുതിയായില്ല.യാത്രക്കാരെ കബളിപ്പിച്ച് കുഴികൾ അടയ്ക്കുന്നത് ഇന്നും പി.ഡബ്യൂ ഡി. അധികൃതർ തുടർന്നു. എന്നാലിത് തന്നെ പേരിന് മാത്രമാണ് നടക്കുന്നത്. സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ന് റോഡ് സന്ദർശിക്കാനെത്തിയ പി. ഡബ്യൂ . ഡി ഉദ്യോഗസ്ഥരെ റോഡിൽ വെച്ച് പ്രതിഷേധമറിയിച്ചു. തിരൂർ - പരപ്പനങ്ങാടി റോഡ് നിർമ്മാണം മാതൃകയാക്കണമെന്നും ഇരുവശങ്ങളിലും ഡ്രയിനേജ് നിർമ്മിച്ച് റോഡ് ഉയർത്തുന്നതിനാവശ്യമായ തുക വകയിരുത്തി എസ്റ്റിമേറ്റ് ഉയർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് .കോശി .പി. തോമസ്,മനോഹരൻ കാരിയിൽ , ശിവദാസൻ വള്ളൂത്തൂർ, ലീഗ് നേതാവ് ഖാലിദ് അരിയല്ലൂർ, എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Follow us on :

More in Related News