Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 12:30 IST
Share News :
വടക്കാഞ്ചേരി.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും MA മ്യൂസിക്കിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ എങ്കക്കാട് നിവാസി അനുശ്രീ കെ. ദീപക്കിനെ സി പി ഐ എം , ഡിവൈഎഫ്ഐ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു. CPI(M) ജില്ലാ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ, അനുശ്രീയെ പൊന്നാട അണിയിച്ച് ആദരിച്ച് ഉപഹാരം കൈമാറി. DYFI യുടെ സ്നേഹോപഹാരം DYFl ജില്ലാ സെക്രട്ടറി വി പി ശരത്ത് പ്രസാദ് കൈമാറി. CPI(M) ഏരിയ കമ്മിറ്റി അംഗവും വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ എൻ കെ പ്രമോദ് കുമാർ, ഏരിയ കമ്മിറ്റി അംഗം എം ജെ ബിനോയ്, DYFl ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക, ബ്ലോക്ക് ട്രഷററും നഗരസഭ കൗൺസിലറുമായ എ ഡി അജി, CPI(M) ലോക്കൽ കമ്മിറ്റി അംഗം മിഥുൻ സജീവ്, DYFI മേഖല സെക്രട്ടറി അജയ് മോഹൻ, മേഖല പ്രസിഡൻ്റ് അഹമ്മദ് സിജ്ജത്ത്, CPI(M) ബ്രാഞ്ച് സെക്രട്ടറിമാരായ കണ്ണൻ, ഒ രാജൻ, DYFl എങ്കക്കാട് യൂണിറ്റ് സെക്രട്ടറി കെ എ സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.