Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2025 18:57 IST
Share News :
ചാവക്കാട്:ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു.സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഒരു സംരംഭമാണ് പച്ചത്തുരുത്ത് പദ്ധതി.ഭരണസമിതിയുടെ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ സ്മരണാർത്ഥം ഓർമ്മ തുരുത്ത് പദ്ധതി എന്ന പേരിലാണ് പഞ്ചായത്ത് നടപ്പിലാക്കിയത്.പരിസ്ഥിതി പ്രവർത്തകനായ ഷാജഹാൻ കടവല്ലൂർ സ്പോൺസർ ചെയ്ത ഫലവൃക്ഷത്തൈകൾ ആണ് നട്ടത്.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി.ഫിലോമിന ടീച്ചർ,മെമ്പർമാരായ ഹസീന അൻവർ,നഷ്‌റ മുഹമ്മദ്,സിന്ധു അശോകൻ,നസീർ മൂപ്പിൽ,ആരിഫ ജുഫെയർ,ബിന്ദു ചന്ദ്രൻ,കെ.ജെ.ചാക്കോ,ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജി വിനോദ്,പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.