Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്രസ സന്ദർശനത്തിന് തുടക്കം

29 Jul 2024 14:45 IST

Preyesh kumar

Share News :

നടുവണ്ണൂർ : മദ്രസ റൈഞ്ച് മാനേജ്മെൻറ് കമ്മിറ്റിയുടെ കീഴിൽ മദ്രസ സന്ദർശനം തുടങ്ങി. റൈഞ്ച് പരിധിയിൽ 17 മദ്രസകൾ ഉൾപ്പെടുന്ന മേഖലയിൽ ആദ്യഘട്ടത്തിൽ കോട്ടൂർ പഞ്ചായത്തിലെ 9 മദ്രസകളിൽ സന്ദർശനം നടത്തി.മാനേജ്മെൻറ് കമ്മിറ്റിയുടെ കീഴിൽ നടത്തുന്ന ശില്പശാലയും അതോടനുബന്ധിച്ച് വിവിധ മദ്രസകളിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും ആവശ്യമായ രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയും ആണ് കമ്മിറ്റിയുടെ സന്ദർശനം.


കുന്നരം വെള്ളിയിൽ നടന്ന ചടങ്ങ് സഫ അസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു.സന ഹസ്സൻ ഹാജി അധ്യക്ഷനായി. മഹല്ല് ഖത്തീബ് സിറാജ്ജുദ്ദിൻ അശ്അരി,വി കെ ഇസ്മായിൽ,

കെ .ടി .കെ. റഷീദ്, അൻസൽ പൂനത്ത്,ഹമീദ് കായലാട്ട് ,ബഷീർ ചാമക്കാല, ബഷീർ കേളോത്ത് എന്നിവർ സംസാരിച്ചു.




Follow us on :

Tags:

More in Related News