Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2025 13:51 IST
Share News :
കൊണ്ടോട്ടി : സംയുക്ത ട്രേഡ് യൂണിയന്റെയും സർവ്വീസ് സംഘടനകളുടെയും നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ നൂറു കണക്കിന് തൊഴിലാളികൾ അണിനിരന്ന മെയ് ദിനറാലി നടന്നു. കാലഘട്ടത്തിന്റെ സാഹചര്യം മനസിലാക്കി മറ്റ് ഏരിയകളിൽ നിന്നും വ്യത്യസ്തമായി കൊണ്ടോട്ടിയിൽ ഇടതു പക്ഷ ട്രേഡ് യൂണിയനുകൾക്കൊപ്പം എസ്ടിയു നേതൃത്വവും തൊഴിലാളികളും ഒരുമിച്ചാണ് റാലി നടത്തിയത്.
തുടർന്ന് കൊണ്ടോട്ടി ബസ് സ്റ്റാൻറ് പരിസരത്ത് നടന്ന പൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വിപി സഖറിയ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനും ജന വിരുദ്ധ നയങ്ങൾക്കുമെതിരെ മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
എസ്ടിയു കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ആസിഫ് ആലുങ്ങൽ അധ്യക്ഷനായി.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വിപി മുഹമ്മദ് കുട്ടി, എസ്ടിയു ദേശീയ സെക്രട്ടറി സിപി മുഹമ്മദ് റാഫി, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം അസ്ലംഷേർഖാൻ, സി ഐടിയു ഏരിയാ പ്രസിഡൻറ് കെ ബാലകൃഷ്ണൻ, മൽസ്യ തൊഴിലാളി യൂണിയൻ (എസ്ടിയു) മണ്ഡലം സെക്രട്ടറി ബാപ്പുട്ടി ആലങ്ങാടൻ,എഐടിയുസി മണ്ഡലം സെക്രട്ടറി മുന്നാസ് പാറക്കൽ, കെഎസ്ടിഎ ഏരിയാ സെക്രട്ടറി പ്രഹ്ളാദൻ, എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറി കെ ഷാജി,ജോയിന്റ് കൗൺസിൽ സെക്രട്ടറി കെസി ശബരി ഗിരീഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.