Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 22:05 IST
Share News :
'
മൊകേരി :മഹാഭാരതത്തിൽ വ്യാസൻ പൂരിപ്പിക്കാൻ വിട്ടുപോയ ചില അടരുകളെ എഴുതിച്ചേർക്കുകയാണ് ആത്രേയകം എന്ന നോവലിൻ്റെ രചനയിലൂടെ താൻ നിർവ്വഹിച്ചതെന്ന് പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീട്ടുമുറ്റ പുസ്ത ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ആത്രേയകം എന്ന നോവലുമായി ബന്ധപ്പെട്ട് ഗ്രാമീണ മേഖലയിൽ സംഘടിപ്പിച്ച ചർച്ചാ പരിപാടി വായനക്കാരുടെ വിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡോ. എം. ലിനീഷിൻ്റെ വീട്ടുമുറ്റത്തു വെച്ച് നടന്ന പരിപാടി കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മോകേരി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ ചടങ്ങ് നിയന്ത്രിച്ചു. എഴുത്തുകാരൻ വി.ബാബുരാജ് പുസ്തകാവതരണം നടത്തി.
എ.കെ പീതാംബരൻ
പി.പി സജിത്ത്കുമാർ
പ്രേമൻ കായക്കൊടി
എ.കെ അഗസ്തി
പി.എം ഗീത,
ഡോ: സജീവ്
ജൂലിയസ് മിർഷാദ്
ലീല ടീച്ചർ
കെ.ടി ബാബു മാസ്റ്റർ
ഇഎം ദിനേശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ചിത്രകാരിയായ മനീഷ മുറുവശ്ശേരി വരച്ച രാജശ്രീ ടീച്ചറുടെ ചിത്രം ചടങ്ങിൽ വെച്ച് സമ്മാനിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സ്പേസ് സയൻസ് & ടെക്നോളജിയിൽ നിന്നും ഇംഗ്ലീഷ് വിഭാഗത്തിൽ PHD നേടിയ
ഡോ: ശ്യാം പ്രസാദിന്
മേഖലാ കമ്മറ്റിയുടെ
ഉപഹാരം സമർപ്പിച്ചു.
പരിപാടിക്ക് ഡോ. എം ലിനീഷ് സ്വാഗതവും എ അശോകൻ നന്ദിയും പറഞ്ഞു. തുടർന്ന്
കടുക് ബാന്റ് അവതരിപ്പിച്ച ഓർക്കസ്ട്രയും അരങ്ങേറി.
Follow us on :
More in Related News
Please select your location.