Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2025 09:17 IST
Share News :
ബാലുശ്ശേരി: എം ഡി എം എ യുമായി രണ്ട് യുവതികളും യുവാവും പിടിയിൽ.പേരാമ്പ്ര. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്, പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ്, ബാലുശ്ശേരി പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പൂനൂർ 19 ൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവർ പിടിയിലായത്.എരമംഗലം സ്വദേശി ഒലോതലക്കൽ ജെയ്സൽ, ( 44 ),ഹൈദരാബാദ് ആർ.ബി.ഐ കോളനി സ്വദേശിനി ചാന്ദിനി ഖത്തൂൻ ( 27 ),ബംഗുളുരു വിജയനഗർ സ്വദേശിനിയായ രാധ മേത്ത (26)എന്നിവരാണ് പിടിയിലായത്.രണ്ട് ഗ്രാമോളംഎംഡി എം എയും തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്സും മറ്റും പിടിച്ചെടുത്തു.ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽ എം ഡി എം എ വിതരണം ചെയ്യുന്ന ഇവർ രണ്ട് മാസത്തോളമായി പൂനൂർ 19 ൽ വാടകക്ക് താമസിക്കുകയായിരുന്നു.ബാഗ്ലൂരിൽ നിന്നും വലിയ തോതിൽ എം ഡി എം എ എത്തിക്കുന്ന ആളാണ് ജൈസൽ. കൂടെയുള്ള സ്ത്രീകൾ വില്പനക്കാരായി പോകുന്നവരും ഒരാൾ ജൈസലിൻ്റെ കാമുകിയും മറ്റേയാൾ സുഹൃത്തുമാണ്. ലഹരി മരുന്നുകൾക്കെതിരെ കർശനമായ പരിശോധന തുടരുമെന്ന് പേരാമ്പ്ര ഡി.വൈ.എസ്.പി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.