Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി:ഒന്നാംകല്ല് സെന്ററിൽ ബസ് കേറുന്നതിനിടെ വീണ് കാലിലൂടെ ബസ് കയറി വയോധികക്ക് ഗുരുതര പരിക്ക്

03 Jan 2025 21:55 IST

Arun das

Share News :

വടക്കാഞ്ചേരി ഒന്നാംകല്ലിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികക്ക് ഗുരുതര പരിക്കേറ്റു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. പുതുവീട്ടിൽ 68വയസ്സുകാരി നബീസക്കാണ് ഗുരുതര പരിക്കേറ്റത്.

ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപം കുന്നംകുളത്തേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു വയോധിക. ഇതുവഴി വന്ന വടക്കാഞ്ചേരി നെല്ലുവായ് വഴി പട്ടാമ്പി റൂട്ടിലോടുന്ന വാസുദേവ എന്ന ബസ്സിൽ വയോധിക കയറുകയും എന്നാൽ റൂട്ട് മാറി എന്നറിഞ്ഞതോടെ

തിരികെ ഇറങ്ങുകയും ചെയ്തു. വാഹനം മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരങ്ങൾ. ബസ്സിനടിയിലേക്ക് വീണ നബീസയുടെ

കാലിലൂടെ ബസ്സിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ അബോധാവസ്ഥയിലായ വയോധികയെ നാട്ടുകാരും വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരും ചേർന്ന് ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

Follow us on :

More in Related News