Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 09:30 IST
Share News :
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം ; ഉത്സവ പ്രേമികളുടെ മനം ത്രസിപ്പിക്കുന്ന കുമരനെല്ലൂർ ദേശത്തിൻ്റെ പൂരനിലാവ് 19 ന് വൈകിട്ട് എഴിന് അരങ്ങേറും. വർണ്ണാഭമാക്കുന്ന നയന ചാരുത പകരുന്ന കലാ സന്ധ്യകളാണ് കുമരനെല്ലൂർ ദേശം സമർപ്പിക്കുന്നത്. പൈതൃക തനിമ വിളിച്ചോതുന്ന ഉത്രാളിക്കാവ് പൂരം 25 നാണ് ആഘോഷിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും നാടിൻ്റെയും , പൂരാസ്വാദകരുടേയും അഭിരുചിക്കനുസരിച്ച് പൂരം കെങ്കേമമാക്കുമെന്ന് പ്രസിഡൻ്റ് എ കെ സതീഷ് കുമാർ , വർക്കിംഗ് പ്രസിഡൻ്റ് ബാലകൃഷ്ണൻ കൊളഞ്ചേരി , ജനറൽ സെക്രട്ടറി പി എ വിപിൻ എന്നിവർ അറിയിച്ചു. 19 ന് വൈകീട്ട് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റണ്ണർ അപ്പ് ദിശ പ്രകാശിനെ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ചടങ്ങിൽ ആദരിക്കും. തുടർന്ന് ദിശയുടെ ഗാനമേളയും അരങ്ങേറും. 20 ന് വൈകിട്ട് വയലിൻ ഫ്യൂഷൻ , 21 ന് വൈകീട്ട് 6 ന് ദശപുഷ്പം ' സൗപർണിക കുമരനെല്ലൂർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി , 22 ന് വൈകിട്ട് 7 ന് എഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി അരവിന്ദ് ദിലീപ് നായർ അവതരിപ്പിക്കുന്ന ഗാനമേള , 24 വൈകിട്ട് 6 ന് ആനച്ചമയ പ്രദർശനം, നാടൻ കലാരൂപങ്ങളുടെ അവതരണം എന്നീ ഹൃദ്യമായ കലാ സങ്കല്പങ്ങളാണ് ' കുമരനെല്ലൂർ ദേശം അവതരിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.