Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാൻസർ പ്രതിരോധ ക്യാമ്പയിൻ

05 Feb 2025 20:54 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: '"ആരോഗ്യം ആനന്ദം,അകറ്റാം അർബുദം" സ്ത്രീകളിലെ കാൻസർ പ്രതിരോധപരിപാടി ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു.മേപ്പയ്യൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.പങ്കജൻ സ്വാഗതം പറഞ്ഞു.മെഡിക്കൽ ഓഫീസർ ഡോ.എം.എ.നജില വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.പ്രസീത,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.പി സുലൈഖ എന്നിവർ സംസാരിച്ചു. അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ,കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

Tags:

More in Related News