Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെൽഫെയർ പാർട്ടി യൂണിറ്റ് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും.

07 Sep 2024 15:24 IST

UNNICHEKKU .M

Share News :



മുക്കം: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കാരശ്ശേരി പഞ്ചായത്തിലെ കാരശ്ശേരിയിൽ ഇന്ന് ആരംഭിക്കുന്ന യൂണിറ്റ് സമ്മേളനത്തോടുകൂടി വെൽഫെയർ പാർട്ടി യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമാകും.

മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുക്കം മുൻസിപ്പാലിറ്റി ,കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി ,കോടഞ്ചേരി, കൂടരഞ്ഞി ,പുതുപ്പാടി പഞ്ചായത്തുകളിലായി 36 യൂണിറ്റുകളാണ് പാർട്ടിക്കുള്ളത്. സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സെപ്തമ്പർ 8,14 ,15 , 22 , 29 തിയതികളിലാണ് സമ്മേളനങ്ങൾ നടക്കുക.

2025 - 27 വർഷത്തേക്കുള്ള പുതിയ ഭാരവാനികളെ തെരഞ്ഞെടുക്കും.

Follow us on :

More in Related News