Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 12:36 IST
Share News :
വടകര: വിലങ്ങാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ രക്ഷാപ്രവർത്തകൻ മാത്യു മാഷിൻറെ
മൃതദേഹം വിലങ്ങാട് പുഴയിൽ നിന്നും കണ്ടെത്തി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന അടിച്ചിപ്പാറ മഞ്ഞച്ചീളി പള്ളി ഭാഗത്ത് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടെന്ന് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു കുമ്പളച്ചോല ഗവ: എൽ.പി.സ്കൂൾ റിട്ട: അധ്യാപകൻ കുളത്തുങ്കൽ കെ.എം.മാത്യൂ(58) എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മത്തായി മാഷും അയൽവാസിയും വിലങ്ങാട് സ്കൂൾ അധ്യാപകനായ നെടുതരിയിൽ സിൻസും.
പുലർച്ചെ ഒരു മണിയോട് അടുത്ത സമയം പൊടുന്നനെയാണ് കുന്ന് ഇടിയുന്നത് കണ്ടത്. ഉടനെ മത്തായി മാഷ് മറുവശത്തെ കടയുടെ ഭാഗത്തേയ്ക്കും സിൻസ് എതിർ വശത്തേക്കും ഓടി.
കടയുടെ ഭാഗത്തായിരുന്നു ഉരുൾപൊട്ടി വെള്ളം കുതിച്ചെത്തിയത്. ഇവിടെ ഒറ്റപ്പെട്ടു പോയ മത്തായി മാഷെ രക്ഷിക്കാൻ തൊട്ടടുത്ത വീട്ടിൽ നിന്ന് കയറുമായി സിൻസ് മാഷ് എത്തിയപ്പോഴേക്കും അവിടെ പ്രളയജലം വിഴുങ്ങിയിരുന്നു. കാണാനായ മാത്യുവിൻ്റെ മൃതദേഹം ഇന്ന് വിലങ്ങാട് പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.