Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ.എസ്.എസ് യു.എസ്.എസ് സ്കോളർഷിപ്പ് തുക ലഭ്യമാക്കണം:കെ.പി.എസ്.ടി.എ.

17 Jul 2024 19:46 IST

Preyesh kumar

Share News :

മേപ്പയ്യൂർ:മുൻ വർഷങ്ങളിൽ എൽ.എസ്.എസ്,

യു.എസ്.എസ് പരീക്ഷ എഴുതി സ്കോളർഷിപ്പിന്

അർഹരായകുട്ടികൾ ക്ക്സ്കോ ളർഷിപ്പ് തുക

ലഭ്യമാക്കണമെന്ന്  കെ.പി.എസ്.ടി.എ

മേലടി ഉപജില്ലാ കൗൺസിൽ യോഗം

 പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


എൽ.എസ്.എസ്. നേടുന്നവർക്ക് ഏഴാംക്ലാസുവരെ വർഷം ആയിരംരൂപയും, യു.എസ്.എസ്. നേടിയവർക്ക് പത്താംക്ലാസ് വരെ 1500 രൂപയുമാണ് സ്കോളർഷിപ്പായി നൽകേണ്ടത്. 

എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി ഈ തുക

വിതരണംചെയ്യുന്നില്ല. ഇങ്ങനെ സംസ്ഥാനത്ത് ഒരുലക്ഷത്തിലേറെ കുട്ടികൾക്ക് സ്കോളർഷിപ്പ് 

കുടിശ്ശികയായിരിക്കുകയാണ്. സർക്കാർ

അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട്

സ്കോളർഷിപ്പ് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു.


ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷത വഹിച്ചു.ടി.സി.സുജയ,ആർ.പി.ഷോഭിദ്,പി.കെ.അബ്ദുറഹ്മാൻ, ജെ.എൻ.ഗിരീഷ്,ടി.കെ.രജിത്ത്,

ഒ.പി.റിയാസ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News