Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2026 19:25 IST
Share News :
കോട്ടപ്പടി:എസ്എൻഡിപി ഗുരുവായൂർ യൂണിയൻ മദ്ധ്യമേഖല ശാഖ ഭാരവാഹികളുടെ നേതൃസംഗമം കോട്ടപ്പടി പുളിക്കൽ തറവാട്ടിൽ വച്ച് നടന്നു.ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ അധ്യക്ഷത വഹിച്ചു.ഗുരുദേവ പ്രഭാഷകൻ സന്തോഷ് കണ്ണങ്കേരി(കോട്ടയം) മുഖ്യപ്രഭാഷണം നടത്തി.സത്യങ്ങൾ തുറന്നു പറയുന്നതിലൂടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ മാദ്ധ്യമങ്ങളിലൂടേയും മറുമേഖലകളിലൂടേയും ആക്രമിക്കപ്പെടുന്ന പ്രവണതയെ എന്ത് വിലകൊടുത്തും നേരിടുമെന്ന് യോഗം അറിയിച്ചു.30 വർഷം എസ്എൻഡിപി യോഗത്തിന് നേതൃപാടവം നൽകി ചരിത്രപരമായി മുന്നേറുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഏപ്രിൽ മാസം ഉജ്വല സ്വീകരണം നൽകുവാൻ യോഗത്തിൽ തീരുമാനിച്ചു.അടുത്ത മേഖലാ യോഗം(പടിഞ്ഞാറൻ മേഖല) 18-ാം തിയ്യതി മണത്തലയിൽ തീരുമാനമായി.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം) ആമുഖ പ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ,ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ,യൂണിയൻ കൗൺസിലർമാരായ കെ.കെ.രാജൻ,കെ.ജി.ശരവരണൻ,പഞ്ചായത്ത് കമ്മിറ്റി അംഗം ടി.വി.ഗോപി,കോട്ടപ്പടി ശാഖ പ്രസിഡന്റ് പ്രമോദ്,ശാഖ സെക്രട്ടറി പ്രഭാകരൻ,പി.എസ്.പ്രകാശൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.