Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ധാർമ്മിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്തണം - സി.കെ. ഹുസൈൻ നിബാരി .

06 Jan 2025 19:33 IST

UNNICHEKKU .M

Share News :

മുക്കം:വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ധാർമ്മിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുന്നത്അത്യന്താപേക്ഷിതമാണെന്നും,മികച്ച വിദ്യാഭ്യാസം മനസ്സിനെയും സമൂഹത്തിനെയും അനുയോജ്യമായി രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നുവെന്നും അൽ ഇർഷാദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ സി കെ ഹുസൈൻ നീബാരി പറഞ്ഞു. സഹിഷ്ണുത, ദയ, സത്യവാക്ക്, ഉത്തരവാദിത്തബോധം തുടങ്ങിയ മൂല്യങ്ങൾ പഠനത്തിന്റെ ഭാഗമാക്കുമ്പോൾ മാത്രമേ നല്ല സമൂഹത്തിന്റെ രൂപീകരണം നടക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അൽ ഇർഷാദ് ആർട്സ് ആൻ്റ് സയൻസ് വിമൻസ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥിനികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജോ. സെക്രട്ടറി ഒ എം ബഷീർ സഖാഫി, പ്രിൻസിപ്പാൾ സെലീന വി, അസ്ലം സഖാഫി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, സ്റ്റാഫ് സെക്രട്ടറി കൃപ രജ്ജിത്, ഡാനി ജോസ് , അഞ്ചു പി ജി, ബഷീർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News