Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധ്യാനം മനുഷ്യൻ്റെ സഹജമായ കഴിവുകളെ വികസിപ്പിക്കാനും,ശാന്തി പ്രദാനം ചെയ്യാനുമുള്ള പ്രക്രിയയാണെന്ന്...

23 Dec 2024 14:01 IST

MUKUNDAN

Share News :

ഗുരുവായൂർ:ധ്യാനം മനുഷ്യൻ്റെ സഹജമായ കഴിവുകളെ വികസിപ്പിക്കാനും,ശാന്തി പ്രദാനം ചെയ്യാനുമുള്ള പ്രക്രിയയാണെന്ന് വിശ്വകർമ്മകുല പീഠാധീശ്വർ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.ഗുരുവായൂർ സായി മന്ദിരത്തിൽ ഇന്റർനാഷ്ണൽ മെഡിറ്റേഷൻ ഡേ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൗനയോഗി സ്വാമി എ.ഹരിനാരായണൻ ധ്യാനപരിശീലനത്തിന് നേതൃത്വം നൽകി.പതിനാലോളം രാജ്യങ്ങളിൽ നിന്നുള്ള മൗനയോഗ സാധകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഓൺലൈനിലൂടെ ധ്യനപരിശീലനത്തിൽ പങ്കെടുത്തു.ഗോത്രവർഗ്ഗ ഗായിക വടികിയമ്മയുടെ നേതൃത്വത്തിൽ ഗോത്ര പ്രാർത്ഥനയും,നൃത്തവും ചടങ്ങിൻ്റെ ഭാഗമായി.സംവിധായകൻ വിജീഷ് മണി,വടികിയമ്മ,അരുൺ നമ്പ്യാർ,സബിത രഞ്ജിത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


Follow us on :

More in Related News