Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2026 20:20 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി സെൻ്റ് തോമസ് പള്ളിയുടെ തിരുനാൾ ആഘോഷങ്ങൾ ഇടവക വികാരി റവ. ഫാദർ അബ്രാഹം സ്രാമ്പിക്കൽ കൊടിയേറ്റിയതോടെ ആരംഭിച്ചു. ഇന്ന് വൈകുന്നേരം 5.00 മണിക്ക് ആഘോഷപൂർവ്വമായ വിശുദ്ധ കുർബ്ബാനയ്ക്ക് താമരശ്ശേരി രൂപതയുടെ മതബോധന വിഭാഗം ഡയറക്ടർ റവ. ഫാ. ജോൺ പള്ളിക്കാവയലിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് സൺഡേ സ്കൂൾ വാർഷികം നടക്കും. ജനുവരി 25, ഞായറാഴ്ച്ച വൈകുന്നേരം 5.00 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ റവ. ഫാ. ജോസഫ് പാലക്കാട്ട് കാർമ്മികത്വം വഹിക്കും. 7.00 മണിക്ക് ലദീഞ്ഞും പ്രദക്ഷിണവും നടക്കുന്നതാണ്. 8.00 മണിക്ക് വാദ്യമേളങ്ങളും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.