Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

08 Mar 2025 21:42 IST

Saifuddin Rocky

Share News :

ഐക്കരപ്പടി : ചെറുകാവ് റൂറൽ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. കായിക മേഖലയിൽ കഴിവ് തെളിയിച്ചവരെയും ഹരിത കർമ്മ സേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.ദേശീയ സിവിൽ സർവീസ് മീറ്റിൽ കേരളത്തിനു വേണ്ടി 100 മീറ്റർ,200 മീറ്റർ മത്സരങ്ങളിൽ സ്വർണ്ണം നേടിയ പെരുവള്ളൂർ ഗവ.ഹൈസ്ക്കൂൾ അധ്യാപിക കെ.സുനിത,ഖോ-ഖോ ദേശീയ ടീം അംഗം ടി.രാജിഷ,ചെറുകാവ് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ ആദരിച്ചു.


സാമൂഹ്യ പ്രവർത്തകയും റിട്ട. അധ്യാപികയുമായ കെ.വി.കനകമ്മ ഉദ്ഘാടനം നിർവഹിച്ചു.സംഘം പ്രസിഡൻ്റ് എൻ.അച്ചു അധ്യക്ഷത വഹിച്ചു. ചെറുകാവ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഒ.രാജീവൻ, കെ.സുനിത, ടി.രാജിഷ, സംഘം ഡയറക്ടർമാരായ സുരേഷ് പറവൂർ, പി.പി.ജയ, ഹരിത കർമ്മ സേന സെക്രട്ടറി പി.ഷീജ എന്നിവർ പ്രസംഗിച്ചു.

"സ്ത്രീ ശാക്തീകരണം" വിഷയത്തിൽ നടന്ന സെമിനാർ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.വനജ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകൻ വിനയൻ വെണ്ണായൂർ,സംഘം ഡയറക്ടർ സ്മിത ജയൻ, സി.പി.ബിനിഷ എന്നിവർ സംസാരിച്ചു.


ഫോട്ടോ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചെറുകാവ് റൂറൽ വെൽഫെയർ സഹകരണ സംഘം പ്രസിഡൻ്റ് എൻ. അച്ചു ദേശീയ സിവിൽ സർവീസ് കായിക മത്സരത്തിൽ മെഡൽ നേടിയ അധ്യാപിക ടി.സുനിതയെ ആദരിക്കുന്നു

Follow us on :

More in Related News