Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിപക്ഷ നിയോജകമണ്ഡലങ്ങളെ വികസന കാര്യങ്ങളില്‍ അവഗണിക്കുന്നു

27 Feb 2025 18:44 IST

PALLIKKARA

Share News :

പ്രതിപക്ഷ നിയോജകമണ്ഡലങ്ങളെ വികസന കാര്യങ്ങളില്‍ അവഗണിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ഡോക്ടർ വി പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ആലുംകടവ് റെഗുലേറ്റർ നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാത്ത ഇടതു സര്‍ക്കാറിന്റെ ജനവഞ്ചനക്കെതിരെ വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി മൈനര്‍ ഇറിഗേഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുംകടവ് റെഗുലേറ്ററിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഫണ്ട് അനുവദിക്കണമെന്ന് മാർച്ചിൽ ആവശ്യമുന്നയിച്ചു. നിയോജകമണ്ഡലത്തിൽ കോളേജ്, യൂണിവേഴ്‌സിറ്റിയില്‍ ഫയർ സ്റ്റേഷന്‍, താഴെ ചേളാരിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലാന്റ് അക്വിസിശൻ, ആനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, മുതിയം പാലം തുടങ്ങി എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ നിയമസഭയില്‍ നിരന്തരം ഉന്നയിക്കുന്ന ഒരു പദ്ധതിക്കും ബജറ്റില്‍ ഫണ്ട് വകയിരുത്തുകയുണ്ടായില്ല. 

സർക്കാരിന്റെ നിഷേധാത്മക നയം തുടര്‍ന്നാല്‍ പൊതു ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരമ്പരക്ക് മുസ്ലിംലീഗ് നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നല്കി. കെ പി മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ബക്കർ ചെർന്നൂർ സ്വാഗതം പറഞ്ഞു. കെപി അമീര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുല്‍ കലാം മാസ്റ്റര്‍, എൻ എം സുഹറാബി, ടി വിജിത്, ഹനീഫ ആച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, എം എ അസീസ്, നിസാര്‍ കുന്നുമ്മൽ, കാവുങ്ങല്‍ ഇസ്മായില്‍, ഗുലാം ഹസന്‍ ആലംഗീർ, എം എം ബഷീര്‍, പി പി അബ്ദുള്‍ റഹ്മാന്‍, ശരീഫ കുട്ടശ്ശേരി, എം സെയ്ദലവി, സി ഹസ്സന്‍, കെ റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.മാർച്ചിന് മുന്നോടിയായി പരപ്പനങ്ങാടി ടോൾബൂത്ത് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് കെ പി ആസിഫ് മശ്ഹൂദ്, സി എ ബഷീർ, സത്താര്‍ ആനങ്ങാടി, അജ്നാസ്, കടവത്ത് മൊയ്തീന്‍ കുട്ടി, പി പി മുനീർ മാസ്റ്റര്‍, എം കെ കബീര്‍, കെ പി മൊയ്തീന്‍ കുട്ടി എന്ന ബാബു, കെ പി ഹനീഫ, വി കെ മുഹമ്മദ് കോയ ഹാജി, മുഹമ്മദ് ബാവ, സാജിതാ ബഷീര്‍, ജംഷീന എം, മുനീറ പി പി, സുഹറ പാഴേരി, റംല പി കെ, ബുഷ്റ, ലസ്ന, സുഹറ ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News