Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കരുത്തും കരുതലുമായ് മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

09 Sep 2024 10:45 IST

Preyesh kumar

Share News :

മേപ്പയ്യൂർ :വയനാടിന് പിന്തുണയേകാൻ  ബിരിയാണി ചലഞ്ച് നടത്തി മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറിയിലെ എൻ എസ് എസ് വിദ്യാർത്ഥികൾ . ഒരു ബിരിയാണിക്ക് നൂറ് രൂപ വിലയിൽ ആയിരത്തി എഴുന്നൂറോളം ബിരിയാണികളാണ് നൂറോളം വരുന്ന എൻ എസ് എസ് വളണ്ടിയർമാർ വീടുകളിലെത്തിച്ച് നൽകിയത്. ബിരിയാണി തയ്യാറാക്കുന്നതിന് വന്ന ചെലവ് മാത്രമെടുത്ത് ബാക്കി തുക മുഴുവനും വയനാട് ദുരന്തഭൂമിയിൽ എൻ എസ് എസ് സെൽ 

നിർമ്മിക്കുന്ന വീടുകൾക്കുള്ള ധനസഹായമായും, പ്രഭ, ഉപജീവനം പോലുള്ള എൻ എസ് എസ് പദ്ധതികൾക്കായും നൽകും . 


ബിരിയാണി ചലഞ്ച് വിതരണോദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ, പി.ടി എ പ്രസിഡണ്ട് വി.പി.ബിജു എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വി.വിനോദ്, മുഹമ്മദ് റഫീഖ്, എ സുബാഷ് കുമാർ, സി.എം.ഷാജു , നൂർ സലാം, സജിത് സി.വി, ബിന്ദു എൻ ബി അബ്ദുൾ സമദ്, കെ.ഹാരിസ് ,എൻ എസ് എസ് വളണ്ടിയർമാരായ അനൻ സൗരെ, അലൻ ശ്യാം സുനിൽ, ദേവാനന്ദ്, മിഥുൻ ചന്ദ്ര എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News