Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 15:21 IST
Share News :
ചാവക്കാട്:താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ക്യാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി.താങ്ങും തണലും ട്രസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് സാലിഹ് കൊല്ലംകുഴിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളിയിൽ നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഷഹന എം.കാദർ വീൽചെയറുകൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.പരിപാടിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഷഹന എം.ഖാദർ,നഴ്സിംഗ് സൂപ്രണ്ട് റ്റി.എൽ.ലിസി,എ.ആർഎംഒ ഡോ.നോനോം ചെല്ലപ്പൻ,ട്രസ്റ്റ് ഭാരവാഹികളായ ഷെജി വലിയകത്ത്,അബ്‌ദുള്ള തെരുവത്ത്,ഡോ.മുഹമ്മദ് ഷാഫി,അബ്ദുൽ കാദർ മുസ്ലിംവീട്ടിൽ,ഡോ.നാദിർ അബ്ദുൽ റസാക്ക്,റെജിൻ മുജീബ്,സിയാദ് മണത്തല,ഷിഹാബ് മണത്തല,ഷിഹാബ് ചീനപ്പുള്ളി,ഷെരീഫ് ചോലക്കുണ്ടിൽ,നാസർ പറമ്പൻസ് എന്നിവർ നേതൃത്വം നൽകി.തൃശ്ശൂർ മെഡിക്കൽ കോളജിലെ ക്യാൻസർ വാർഡിലെ കിടപ്പുരോഗികൾക്ക് പ്രഭാത ഭക്ഷണവും എല്ലാ ദിവസവും കൊടുത്ത് തുടങ്ങി.കൂടാതെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഞ്ഞി വിതരണവും,ആരാരുമില്ലാത്ത കിടപ്പുരോഗികൾക്ക് അഞ്ചുവർഷമായി ഭക്ഷണവും കൊടുത്തുവരുന്നു.ചാവക്കാട് നഗരസഭയിലെ അതി ദാരിദ്രരായ കുടുംബങ്ങൾക്ക് ഒരു വർഷമായി പെൻഷൻ വിതരണവും നടത്തിക്കൊണ്ടുവരുന്നു ചാവക്കാട് താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ്.
Follow us on :
Tags:
More in Related News
Please select your location.