Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് കോടതി അഭിഭാഷകരും,അഭിഭാഷക ക്ലാർക്കുമാറും,കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം നടത്തി

13 Sep 2024 19:24 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് കോടതി അഭിഭാഷകരും,അഭിഭാഷക ക്ലാർക്കുമാറും,കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം നടത്തി.ഓണകളിയും,ഓണസദ്യയും,സംഗീത സദസും നടന്നു.ഓണാഘോഷ പരിപാടി ചാവക്കാട് സബ് ജഡ്ജ് വി.വിനോദ് ഉദ്ഘാടനം ചെയ്തു.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ചാവക്കാട് മുൻസിഫ് ഡോ.അശ്വതി അശോക്,ബാർ അസോസിയേഷൻ സെക്രട്ടറി അക്തർ അഹമ്മദ്, സബ് കോർട്ട് ശിരസ്തദാർ ശ്രീജ,മുൻസിഫ് കോർട്ട് ജൂനിയർ സൂപ്രണ്ട് മണികണ്ഠൻ,മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് സുജ,അഡ്വ.സി.സുഭാഷ്കുമാർ,അഡ്വ പ്രത്യുഷ് ചൂണ്ടലത്ത്,വിനോദ് അകമ്പടി,സുകുമാരൻ നായർ,സുഹൈൽ,അഡ്വ.പി.എസ്.ബിജു,അഡ്വ.സിജു മുട്ടത്ത്,അഡ്വ.അനിഷ ശങ്കർ,മഹിമ രാജേഷ് എന്നിവർ സംസാരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി വയനാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് 25000 രൂപ സംഭാവന നൽകി.അഭിഭാഷകരായ സി.നിഷ,കവിത മോഹൻദാസ്,ഫ്രെഡി പയസ്,ജന്യചന്ദ്രൻ,കെ.കെ.കുഞ്ഞിമുഹമ്മദ്,ബിജു വലിയപറമ്പിൽ,സ്റ്റോബി ജോസ്,വിജീഷ് എന്നിവർ നേതൃത്വം നൽകി.



Follow us on :

More in Related News