Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണം

29 Jul 2024 09:28 IST

Preyesh kumar

Share News :

മേപ്പയ്യൂർ : രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ യുവജന പ്രതിഷേധം ഉയർന്നു വരണമെന്നും കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള പറഞ്ഞു. എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മണ്ഡലം പ്രസിഡണ്ട് അഖിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട് ഭാവി പ്രവർത്തന പരിപാടി അവതരിപ്പിച്ചു.സി.പി.ഐ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി എം.കെ രാമചന്ദ്രൻ മാസ്റ്റർ , കെ.എം. ബിജിഷ , എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി സി.കെ. അശ്വതി തുടങ്ങിയവർ സംസാരിച്ചു.

സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവ്വനം എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് മേപ്പയ്യൂരിൽ നടത്തുന്ന സ്വാതന്ത്ര്യ സംരക്ഷണ സംഗമം പരിപാടി വിജയിപ്പിക്കാൻ ശില്‌പശാലയിൽ തീരുമാനിച്ചു.

Follow us on :

More in Related News