Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഹൈസ്കൂളിൽ ബോധം ബോധവൽക്കരണ പരിപാടി നടന്നു

01 Jul 2025 18:26 IST

MUKUNDAN

Share News :

ചാവക്കാട്:ലഹരി നിർമ്മാർജന സമിതി ജില്ലാ കമ്മിറ്റിയും,കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് കടപ്പുറം ഹൈസ്കൂളിൽ ബോധം ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ബോധം ബോധവൽക്കരണ പരിപാടി സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ പ്രധാനധ്യാപിക നിമ്മി മേപ്പുറത്ത് സ്വാഗതം പറഞ്ഞു.വാടാനപ്പള്ളി എക്സൈസ് ഓഫീസർ സി.ഐ.ബെന്നി ജോർജ് ബോധവൽക്കരണ ക്ലാസെടുത്തു.എൽഎൻഎസ് തൃശൂർ ജില്ല പ്രസിഡൻറ് ഷിഫാസ് മുഹമ്മദാലി ബ്രൗസർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എൻ.കെ.ജലീൽ എൽഎൻഎസിന്റെ പ്രവർത്തനം പരിചയപ്പെടുത്തി.സ്കൂൾ പിടിഐ പ്രസിഡന്റും,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ മുജീബ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് നന്ദി പറഞ്ഞു.

Follow us on :

More in Related News