Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടലി മുള്ള് കാൽ നടയാത്രക്കാർക്ക് ഭീഷണിയാകുന്നു

03 Jun 2024 16:03 IST

PEERMADE NEWS

Share News :



പീരുമേട്: പീരുമേട് ടൗൺ സിവിൽ സ്റ്റേഷൻ റോഡിലേക്ക് വളർന്നു നിൽക്കുന്ന തൊടലി മുള്ള് കാൽ നടയാത്രക്കാറുൾപ്പെടെയുള്ളവർക്ക് ഭീഷണിയാകുന്നു. പീരുമേട് അംഗൻവാടിക്കു സമിപം വനം വകുപ്പിൻ്റെ ഭൂമിയിലാണ് ഈ ചെടി നിൽക്കുന്നത്. നിറയെ മുള്ളുകൾ ഉള്ള ഈ ചെടി വളർന്ന് പൊതുവഴിയിൽ യാത്രക്കാർക്ക് തടസ്സമായിട്ടും അധികൃതർ കണ്ട ഭാവം നടിച്ചിട്ടില്ല. സ്കൂൾ തുറന്നതോടെ അംഗൻവാടിയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ധാരാളം കുട്ടികളും ഇതുവഴി കടന്നുപോകുന്നുണ്ട്. എത്രയും വേഗം വേരോടെ ഈ ചെടി വെട്ടി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow us on :

More in Related News