Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചന്തമുള്ള ചാവക്കാട്:കേരളോത്സവം ഹരിതോത്സവമാക്കി ചാവക്കാട് നഗരസഭ..

15 Dec 2024 22:09 IST

MUKUNDAN

Share News :

ചാവക്കാട്:ആഘോഷങ്ങളും,പൊതുപരിപാടികളും എങ്ങനെ മാലിന്യമുക്തമായി സംഘടിപ്പിക്കാമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നത്തിനും വേണ്ടിയാണ് ചാവക്കാട് നഗരസഭ യുവതയുടെ ഉത്സവമായ കേരളോത്സവം ഹരിതച്ചട്ടങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ചത്.മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കേണ്ട കൗമാരക്കാരിലും,യുവജനങ്ങളിലും ഹരിത പെരുമാറ്റച്ചട്ടത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കേരളോത്സവം ഹരിതചട്ടം പാലിച്ച് സംഘടിപ്പിക്കാമെന്ന ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് മുന്നോട്ട് വെച്ച ആശയത്തെ ഏവരും പൂർണ്ണ മനസ്സോടെയാണ് സ്വാഗതം ചെയ്തത്.ഉത്തരവാദിത്തമില്ലാതെ സൃഷ്ടിക്കപ്പെടുകയും,വലിച്ചെറിയപ്പെടുകയും ചെയ്യപ്പെടുന്ന മാലിന്യം സംസ്കരിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറക്കുകയും,അവയെ ഉത്തരവാദിത്തപൂർവ്വം കൈകാര്യം ചെയുകയുമെന്ന സീറോ വേസ്റ്റ് മാനേജ്മെന്റ്.ഇത്തരത്തിൽ സീറോ വേസ്റ്റ് മാനേജ്മെന്റ് പ്രകാരം കേരളോൽസവം സംഘടിപ്പിക്കുന്നതിനായി നഗരസഭയോട് സഹകരിച്ച കൗൺസിൽ അംഗങ്ങൾ,നഗരസഭ സെക്രട്ടറി,നഗരസഭ ജീവനക്കാർ,യൂത്ത് കോ-ഓർഡിനേറ്റർ,ക്ലബ് ഭാരവാഹികൾ,മത്സരാർത്ഥികൾ,മാധ്യമ സുഹൃത്തുക്കൾ എന്നിവരോട് നഗരസഭ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News