Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവിയൂർ എടക്കര അയ്യപ്പ സേവാ സംഘം ഇരുപത്തിയൊന്നാം ദേശവിളക്ക് മഹോത്സവവും,അന്നദാനവും,കാരുണ്യ പ്രവർത്തനവും...

30 Nov 2024 21:46 IST

MUKUNDAN

Share News :

പുന്നയൂർ:അവിയൂർ എടക്കര അയ്യപ്പ സേവാ സംഘം ഇരുപത്തിയൊന്നാം ദേശവിളക്ക് മഹോത്സവം,അന്നദാനം,കാരുണ്യ പ്രവർത്തനം എന്നിവ ഡിസംബർ 5,6 തിയ്യതികളിലായി നടക്കുമെന്ന് അവിയൂർ എടക്കര അയ്യപ്പ സേവാസംഘം ഭാരവാഹികളായ കെ.കെ.രാമകൃഷ്ണൻ,ഇ.പി.ഉദയൻ,സുനീഷ് മാസ്റ്റർ എന്നിവർ അറിയിച്ചു.ഡിസംബർ 5-ന് വൈകുന്നേരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണം,സർവ്വ ഐശ്വര്യപൂജ,തുടർന്ന് ഭജന എന്നിവയും ഉണ്ടാകും.6-ആം തിയ്യതി പുലർച്ചെ ഗണപതിഹോമം,മാതൃസമിതിയുടെ അഭിമുഖ്യത്തിൽ നാരായണീയ പാരായണം,ഉച്ചയ്ക്ക് 12 മണിക്കും,വൈകിട്ട് 8 മണിക്കും അന്നദാനം,വൈകിട്ട് 6 മണിക്ക് അവിയൂർ കളരിക്കൽ ക്ഷേത്രത്തിൽ നിന്നും ചിറമലയങ്ങാട വാസുണ്ണി ഗുരുസ്വാമിയുടെ നേതൃത്വത്തിൽ പാലകൊമ്പ് എഴുന്നള്ളിപ്പ്,താലം,ആന,പഞ്ചവാദ്യം,നാദസ്വരം,കാവടി,രഥം എഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകും.


Follow us on :

More in Related News