Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 16:20 IST
Share News :
മുക്കം: മാവൂർ ഗവ: ഹയർ സെക്കണ്ടറിയിൽ നടന്ന എസ് പി സി യൂണിറ്റ് ദ്വിദിന ശില്പശാല " ലിഫ്റ്റ് - ലൈഫ് ഇമ്പ്രൂവ്മെന്റ് ഫെസിലിറ്റേഷൻ ടാസ്ക് " വിവിധ പരിപാടികളോട് സമാപിച്ചു.
സമാപന പരിപാടി മാവൂർ പോലീസ് സബ് ഇൻസ്പെക്ടർ സലീം മുട്ടാത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് മൻസൂർ മണ്ണിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ പി മോഹൻദാസ്, പിടിഎ വൈസ് പ്രസിഡണ്ട് രാജി ചെറുതൊടികയിൽ,
ഹെഡ്മാസ്റ്റർ പി സുമേഷ്, സിറ്റി കൺട്രോൾ റൂം എ എസ്.ഐ രഗീഷ് പറക്കോട്ടിൽ, എസ് ഐ വേണുഗോപാൽ, എസ് എം സി ചെയർമാൻ ഹരീഷ് പ്രിൻസിപ്പാൾ ഇൻ ചാർജ് എ എം ഷബീർ എസ് പി സി പിടിഎ പ്രസിഡണ്ട് ഖദീജ നന്ദിയും പറഞ്ഞു. പാർവതി സുരേഷ് പ്രാർത്ഥന നടത്തി.പത്തുവർഷക്കാലം തുടർച്ചയായി മാവൂർ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് സിപിഒ ആയി പ്രവർത്തിച്ച റംലത്തിന് ടീച്ചർക്കും 2021-23 ബാച്ചിന്റെ യാത്രയയപ്പും പാടിയോടനുബന്ധിച്ച് നടത്തി.
റംലത്ത് ടീച്ചർക്കുള്ള ഉപഹാരം മാവൂർ എസ് ഐസലീം മുട്ടാത്ത് നൽകി.
എസ് പി സി കേഡറ്റുകൾ പൊൻപറക്കുന്നും പരിസരവും മാലിന്യ മുക്തമാക്കിയാണ് ക്യാമ്പിൽ തുടക്കം കുറിച്ചത്.ഗതാഗത സുരക്ഷയുമായി ബന്ധപെട്ട് ട്രാഫിക് എൻഫോഴ്സ്മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനുമോദ് ക്ലാസ്സെടുത്തു .
കേരളാ പോലിസിലെ ഡോഗ്, ബോംബ് സ്കോഡിലെ പ്രവർത്തനങ്ങളെ കുറിച്ച് നടത്തിയ ക്ലാസ്സിന് എസ്. ഐ അനീഷ് , എ എസ് ഐ ശിവാനന്ദൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ സനൽ പൂനൂർ, അരുൺ ഫറോക്ക് , എന്നിവർ നേത്യത്വം നൽകി .
ലഹരിയുടെ ഉപയോഗവും സൈബർ ലോകത്തെ ചതിക്കുഴികളും എന്ന വിഷയത്തിൽ കോഴിക്കോട്
കൺട്രോൾ റൂം എഎസ്ഐ രഘീഷ് പാറക്കോട്ട് ക്ലാസ്സ് എടുത്തു. ശിൽപ്പ ശാലയുടെ ഭാഗമായി വേണു ഗോപാൽ നായർകുഴിയുടെ മാജിക് ഷോയും കേഡറ്റുകളുടെ കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.