Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 19:53 IST
Share News :
പുന്നയൂർക്കുളം:ആൽത്തറ കുണ്ടനി ദണ്ഡൻസ്വാമി ക്ഷേത്രത്തിൽ വേല മഹോത്സവത്തിന് ഞായറാഴ്ച്ച കൊടിയേറ്റത്തോടെ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9-ന് ക്ഷേത്രം മേൽശാന്തി ബാലൻ തണ്ടേങ്ങാട്ടിൽ കൊടിയേറ്റ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കും.രാത്രി 8-ന് നാട്ടുതാലം പരൂർ ശിവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കും.നവീകരണ കലശ ചടങ്ങുകൾ ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച പുനപ്രതിഷ്ഠയോടെ സമാപിക്കും.ബുധനാഴ്ച രാത്രി 7-ന് യുവി കുണ്ടനിയുടെ ആഭിമുഖ്യത്തിൽ കുന്നത്തൂർ ശ്രീസരസ്വതി ബാലഗോകുലം അവതരിപ്പിക്കുന്ന കലാസന്ധ്യ,വ്യാഴാഴ്ച രാത്രി 7-ന് ജിസിസി യുവിയുടെ ആഭിമുഖ്യത്തിൽ നാടൻപാട്ട്.വെള്ളിയാഴ്ച്ച പ്രതിഷ്ഠാദിന ദിവസം രാവിലെ വിശേഷാൽ പൂജകൾ ഉച്ചയ്ക്ക് പ്രണാമം കുണ്ടനിയുടെ അന്നദാനം,രാത്രി 7-ന് ദേശക്കൂട്ടം കലാവേദി നടത്തുന്ന ഗാനമേള,ശനിയാഴ്ച്ച വേല ദിവസം രാവിലെ പറവെപ്പ്,വിശേഷാൽ പൂജകൾ,11-ന് അന്നദാനം,വൈകീട്ട് 5.30-ന് വിവിധ ആഘോഷ സമതികളുടെ നേതൃത്വത്തിൽ വേലകയറ്റം,രാത്രി നാടകം എന്നിവ ഉണ്ടാകും.ഭാരവാഹികളായ കെ.എം.പ്രകാശൻ,സി.കെ.ഷണ്മുഖൻ,എം.ജി.സന്തോഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.