Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2024 20:13 IST
Share News :
മുക്കം: ചിങ്ങം ഒന്ന് കർഷക ദിനം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ നടന്നു. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. കൊടിയത്തുർ സർവീസ് സഹകരണ ബാങ്ക് പന്നിക്കോട് ശാഖ ഓഡിറ്റാേറിയത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി മികച്ച കർഷകരേയും കർഷക തൊഴിലാളികളേയും ആദരിക്കുകയും കർഷക അവാർഡ് നൽകുകയും ചെയ്തു. കൃഷി ഓഫീസർ പി. രാജശ്രീ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്ത ചടങ്ങിന് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി സൂഫിയാൻ,
വാർഡ് മെമ്പർമാരായ രതീഷ്കളക്കുടിക്കുന്ന്, വി.ഷംലൂലത്ത്, കരീം പഴങ്കൽ, എം.ടി റിയാസ്, കെ.ജി സീനത്ത്, സിജി കുറ്റികൊമ്പിൽ, ഫാത്തിമ നാസർ, കൊടിയത്തൂർ സർവീസ് ബാങ്ക് പ്രസിഡൻ്റ സന്തോഷ് സെബാസ്റ്റ്യൻ, മജീദ് പുതുക്കുടി, വാഹിദ് കൊളക്കാടൻ, ഷാജു പ്ലാത്തോട്ടത്തിൽ, മാത്യു തറപ്പ് തൊട്ടിൽ, അബ്ദു പാറപ്പുറത്ത്, ബാബു മൂലയിൽ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ പി.രാജശ്രീ സ്വാഗതവും കൃഷി അസിസ്റ്റന്റ് നിഷ കെ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി സംസാരിക്കുകയും കൃഷി അസിസ്റ്റന്റ് ബീന എ പി ചടങ്ങിന് നന്ദി പറയുകയും ചെയ്തു .
മികച്ച മുതിർന്ന കർഷകൻ - സുലൈമാൻ ചേലപുറത്ത്, വാർഡ് 10 ലെ
പഴം പറമ്പ് സ്വദേശിയാണ്. (ചേന,ചേമ്പ്,കൂർക്ക,വാഴ, മധുരക്കിഴങ്ങ് മുതലായവ കൃഷി ചെയ്ത് വരുന്നു ഈ 68 വയസുകാരൻ.)മികച്ച കർഷക തൊഴിലാളി - ആലിക്കുട്ടി ,വാർഡ് 16 സൗത്ത് കൊടിയത്തൂർ താമസിക്കുന്നു. (ചെറുപ്പം മുതൽ കൃഷിയിടങ്ങളിൽ കൃഷിപണികൾ ചെയ്ത് വരുന്നു.)മികച്ച വിദ്യാർത്ഥി കർഷക - നജ ഫാത്തിമ - പഴമ്പറമ്പ്, വാർഡ് 11 ൽ താമസിക്കുന്നു നൗഷാദ് മോദിപാറയിലിൻ്റെ മകൾ (പി.ടി എം ഹയർ സെക്കന്റ്റി സ്കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് ടെറസിൽ ഗ്രോബാഗുകളിൽ കൃഷി ചെയ്ത് വരുന്നു.
ജുനൈദ് കുന്നത്ത് -മികച്ച യുവ കർഷകൻ ,വാർഡ് 10. (35 കാരനായ ഈ യുവകർഷകൻ തെങ്ങ്, കവുങ്ങ്, റബ്ബർ ജാതി, ഒരുമുളക് മുതലായവ കൃഷി ചെയ്ത് വരുന്നു. പശുവളർത്തലിലും ഏർപ്പെടുന്നുണ്ട്.)
മികച്ച വനിതാ കർഷക - അന്ന തോമസ്,കോനാട്ട് വാർഡ് 6. (തോട്ടുമുക്കം സ്വദേശിയായ ഈ എഴുപത്തിമൂന്നുകാരി ഈ പ്രായത്തിലും പച്ചക്കറി കൃഷി , കപ്പ,മഞ്ഞള്‍, കോഴി വളർത്തൽ മുതലായവ കൃഷി ചെയ്ത് വരുന്നു)മികച്ച എസ് സി കർഷകൻ - ഇമ്പിച്ചി എടക്കണ്ടി. വാർഡ് 13.(വാഴ, പച്ചക്കറി, ഇടവിളകൾ എന്നിവക്കൊപ്പം നെൽകൃഷി യും ചെയ്യുന്നുണ്ട്)മികച്ച സമ്മിശ്ര കർഷകൻ- ജോർജ് പടിഞ്ഞാറയിൽ. വാർഡ് 5. റബർ, പച്ചക്കറി, ഫലവൃക്ഷങ്ങൾ എന്നിയ യോടൊപ്പം പശു, കാട, മുയൽ, മീൻ വളർത്തൽ എന്നിവയും ചെയ്ത് വരുന്നു.മികച്ച സമ്മിശ്ര കർഷകൻ- സുനിൽ ഉള്ളാട്ടിൽ. വാർഡ് 5.
(മലയോര കാർഷിക മേഖലയായ തോട്ടുമുക്കം സ്വദേശി.ഏലം, കൊക്കോ, ജാതി, തെങ്ങ്,കവുങ്ങ്, മീൻ വളർത്തൽ ,തേനീച്ച വളർത്തൽ എന്നിവ ചെയ്ത് വരുന്നു.) മികച്ച നെൽ കർഷകൻ റസാഖ് ചാലക്കൽ.വാർഡ് -13.( ഏക്കറോളം സ്ഥലത്ത് നെൽ കൃഷി ചെയ്തുവരുന്നു . പുഞ്ചപാടം പാടശേഖര സമിതി അംഗം.)മികച്ച പച്ചക്കറി കർഷകൻ - സദാനന്ദൻ വെള്ളങ്ങോട്ടു . വാർഡ് -14. (ഏക്കറുകളോളം സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി, വാഴ മുതലായവ കൃഷി ചെയ്ത് വരുന്നു .ക്ഷീര കർഷക - ഷീജ ബിജു വട്ടോടിയിൽ വാർഡ് 5.(തോട്ടുമുക്കം സ്വദേശി. 16 വർഷത്തോളമായി പശുവളർത്തൽ നടത്തി വരുന്നു.
Follow us on :
Tags:
More in Related News
Please select your location.